Skip to main content

ബലികര്‍മ്മത്തിന് അഞ്ച് പേര്‍ മാത്രം

    വലിയ പെരുന്നാളിനോടനുബന്ധിച്ചുളള ബലികര്‍മ്മത്തിന് അഞ്ച് പേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂവെന്ന് ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ ഉത്തരവിട്ടു. 2005ലെ ദുരന്ത നിവാരണ നിയമം  - വകുപ്പ്  26 (2) 30 (2) (5), 34 എന്നിവ  പ്രകാരമാണ് ഉത്തരവ്.  ബലികര്‍മ വേളയിലും മാംസം വിതരണം ചെയ്ത് വീടുകളിലെത്തി വിതരണം ചെയ്യുമ്പോഴും മാസ്‌ക് ധരിക്കുക, കൈകള്‍ സാനിറ്റൈസ് ചെയ്യുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ ആരോഗ്യവകുപ്പിന്റെ കോവിഡ് പ്രോട്ടോക്കോള്‍ മുഴുവന്‍ പാലിക്കണം. കണ്‍െയ്ന്‍മെന്റ് സോണുകളില്‍ ബലികര്‍മം നടത്താന്‍ പാടില്ല. കണ്‍െയ്ന്‍മെന്റ് സോണിന് പുറത്ത് നിന്ന് ബലികര്‍മം നടത്തി പ്രോട്ടോക്കോള്‍ പാലിച്ച് മാംസവിതരണം നടത്താം. 
 

date