Skip to main content

ലൈഫ് ഭവന നിര്‍മാണ  പദ്ധതി:  ഓഗസ്റ്റ് ഒന്നു മുതല്‍ അപേക്ഷിക്കാം

    ലൈഫ് ഭവന നിര്‍മാണ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയില്‍ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടാതെ പോയ ഭവനരഹിതര്‍ക്കും ഭൂരഹിതര്‍ക്കും ഓഗസ്റ്റ് ഒന്ന് മുതല്‍ 14 വരെ അപേക്ഷിക്കാം. ഓണ്‍ലൈന്‍ മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്‍ത്. തദ്ദേശഭരണ സ്ഥാപനങ്ങളില്‍ സജ്ജീകരിക്കുന്ന ഹെല്‍പ് ഡെസ്‌ക്കുകള്‍ വഴിയോ സ്വന്തമായോ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.  ഒരു റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടവരെ ഒറ്റ കുടുംബമായിട്ടായിരിക്കും പരിഗണിക്കുക. 2020 ജൂലൈ ഒന്നിന് മുന്‍പ് റേഷന്‍ കാര്‍ഡുള്ളതും കാര്‍ഡില്‍ പേരുള്ള ഒരാള്‍ക്ക് പോലും ഭവനം ഇല്ലാത്തവരുമായ  ഭൂമിയുള്ള ഭവനരഹിതര്‍, ഭൂരഹിത ഭവനരഹിതര്‍ എന്നിവര്‍ക്കാണ് അപേക്ഷിക്കാനാവുക.  
    അപേക്ഷിക്കുന്നവരുടെ വാര്‍ഷിക വരുമാനം മൂന്നു ലക്ഷത്തില്‍ താഴെയായിരിക്കണം. പട്ടികജാതി, പട്ടികവര്‍ഗ്ഗ, മത്സ്യത്തൊഴിലാളി വിഭാഗങ്ങള്‍ക്ക് നിബന്ധനകളില്‍ ഇളവുകളുണ്‍്.  ഗുണഭോക്താക്കളെ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഒന്‍പത് ഘടകങ്ങളുടെ അടിസ്ഥാനത്തില്‍   മുന്‍ഗണന നിശ്ചയിച്ച് പട്ടികയില്‍ ഉള്‍പ്പെടുത്തും. ഗ്രാമ പഞ്ചായത്തിലും നഗരസഭകളിലും ഓണ്‍ലൈനായി ലഭിക്കുന്ന അപേക്ഷകള്‍ സൂക്ഷ്മ പരിശോധനയ്ക്കു ശേഷം കരട് പട്ടിക പ്രസിദ്ധീകരിക്കും.
    ഗ്രാമപഞ്ചായത്തുതലത്തിലുള്ള പരാതികള്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും നഗരസഭകളിലെ പരാതികള്‍ അതത് നഗരസഭാ സെക്രട്ടറിമാര്‍ ക്കുമാണ് സമര്‍പ്പിക്കേണ്‍ത്. പട്ടിക സംബന്ധിച്ച രണ്‍ാം അപ്പീലുകള്‍ അതത് ജില്ലാ കലക്ടര്‍മാരായിരിക്കും പരിശോധിക്കുക. സെപ്തംബര്‍ 26നകം തദ്ദേശസ്ഥാപനതല അംഗീകാരവും ഗ്രാമസഭാ അംഗീകാരവും വാങ്ങി പട്ടിക അന്തിമമാക്കുന്നതിനുള്ള സമയക്രമമാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്.  
    ലൈഫ് പദ്ധതിയുടെ ഒന്നും രണ്‍ും ഘട്ടങ്ങളിലായി രണ്‍ുലക്ഷത്തി ഇരുപതിനായിരത്തില്‍പ്പരം വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് ഗുണ ഭോക്താക്കള്‍ക്ക് കൈമാറിയിട്ടുണ്‍്.  മൂന്നാം ഘട്ടത്തില്‍ ഒരു ലക്ഷത്തിലധികം ആളുകള്‍ ക്കാണ് ഭവനമൊരുങ്ങുന്നത്. ഇതു കൂടാതെയാണ് വിട്ടുപോയ അര്‍ഹരായവരെ കണ്‍െത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് ജില്ലയിലെ തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാരുടെയും സെക്രട്ടറിമാരുടെയും യോഗം വീഡിയോ കോണ്‍ ഫറന്‍സിങ് മുഖേന ജൂലൈ 30ന്  വൈകീട്ട് മൂന്നിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും ജില്ലാ കലക്ടറുടെയും നേതൃത്വത്തില്‍ നടത്തും.
 

date