Post Category
അരിയല്ലൂര്‍ ബീച്ചില്‍ ജിയോ ബാഗ് പദ്ധതി :ഭരണാനുമതിയായി
വള്ളിക്കുന്ന് അരിയല്ലൂര്‍ ബീച്ചില്‍ ടിപ്പു സുല്‍ത്താന്‍ റോഡിനും കരഭാഗ താത്കാലിക സംരക്ഷണത്തിനുമായി ജിയോ ബാഗ് സംരക്ഷണത്തിന് 28 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ അറിയിച്ചു. ജില്ലാ ദുരന്ത നിവാരണ സമിതിയുടെ ഫണ്‍ില്‍ നിന്നാണ് ഭരണാനുമതി ലഭിച്ചത്. ജലസേചന വിഭാഗം തയ്യാറാക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കിയ പ്രവൃത്തിക്കാണ് ഭരണാനുമതി ലഭിച്ചത്. കഴിഞ്ഞ മാസം എം.എല്‍.എ യുടെ നിര്‍ദേശ പ്രകാരം എ.ഡി.എമ്മിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് ജിയോ ബാഗ് പദ്ധതി നടപ്പിലാക്കാന്‍ ധാരണയായത്.
date
- Log in to post comments