Skip to main content

വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം

 

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പത്തനംതിട്ട ഓഫീസില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2019-20 അധ്യയനവര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡിനുളള അപേക്ഷ ക്ഷണിച്ചു.

  സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളില്‍ നിന്ന് ആദ്യ ചാന്‍സില്‍ എസ്.എസ്.എല്‍.സി./ടി.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും 80 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയിരിക്കണം. 2019-20 അധ്യയന വര്‍ഷത്തില്‍ ഹയര്‍സെക്കന്‍ഡറി അവസാനവര്‍ഷ പരീക്ഷയില്‍ 90 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയവര്‍ക്കും ഡിഗ്രി ,പി.ജി, ടി.ടി.സി, ഐ.ടി.ഐ, ഐ.ടി.സി, പോളിടെക്‌നിക്, ജനറല്‍ നഴ്‌സിംഗ്, പ്രൊഫഷണല്‍ ഡിഗ്രി, പി.ജി, എം.ബി.ബി.എസ്, മെഡിക്കല്‍ പി.ജി തുടങ്ങിയ അവസാനവര്‍ഷ പരീക്ഷകളില്‍ 80 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയവര്‍ക്കും അപേക്ഷിക്കാം.

       അപേക്ഷ ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് ആഗസ്റ്റ് 22-ന് വൈകിട്ട് മൂന്നിനകം ലഭ്യമാക്കണം. ഫോണ്‍: 0468-2327415.

date