Skip to main content

ജാഗ്രത സമിതി പ്രവര്‍ത്തനം കാര്യക്ഷമമാക്കണം

ഓരോ വാര്‍ഡിലും പ്രവര്‍ത്തിക്കുന്ന ജന ജാഗ്രത സമിതി (ആര്‍.ആര്‍.ടി) പ്രവര്‍ത്തനം കാര്യക്ഷമവും ഫലപ്രദവുമാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈ എടുക്കണം.  ഓരോ ആര്‍.ആര്‍.ടി അംഗവും ഒരു ദിവസം 50 വീടുകള്‍ സന്ദര്‍ശിക്കുകയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഫിവര്‍ സര്‍വയലന്‍സ് നടത്തണം. ഇതോടൊപ്പം ക്വാറന്റൈനിലുളളവര്‍ നിര്‍ ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കണം. ഫിവര്‍ സര്‍വ്വയലന്‍ സ്, ക്വാറന്റൈന്‍ എന്നിവ സംബന്ധിച്ച റിപ്പോര്‍ട്ട് ഓരോ ദിവസവും മെഡിക്കല്‍ ഓഫീസര്‍ക്ക്  ആര്‍.ആര്‍.ടി കണ്‍വീനര്‍ കൈമാറേണ്ടതും  മെഡിക്കല്‍ ഓഫീസര്‍ അതുപ്രകാരമുളള നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.
 

date