Post Category
13 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍
പുതുതായി കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലയിലെ 13 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. വേങ്ങാട് 16, പിണറായി 7, ചപ്പാരപ്പടവ് 4, തളിപറമ്പ 21 എന്നീ വാര്‍ഡുകളുമാണ് പുതുതായി കണ്ടെയിന്‍മെന്റ് സോണുകളായത്.
ഇവിടങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണ് കൊവിഡ് ബാധയെന്നതിനാല്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളാണ് കണ്ടെയിന്‍മെന്റ് സോണുകളാക്കുക.
ഇതിനു പുറമെ, സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായ കരിവെള്ളൂര്‍ പെരളം 6, ചെറുതാഴം 7, 8, കോളയാട് 11, ചപ്പാരപ്പടവ് 11, ചെങ്ങളായി 4, കുഞ്ഞിമംഗലം 2, എരമം കുറ്റൂര്‍ 17, മുണ്ടേരി 10 എന്നീ വാര്‍ഡുകളും പൂര്‍ണമായി അടച്ചിടും
date
- Log in to post comments