Post Category
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ക്ലബ്ബുകളും വ്യക്തികളും നല്‍കിയ സംഭാവന കെ കുഞ്ഞിരാമന്‍ എം എല്‍ എ ജില്ലാ കളക്ടര്‍ ഡോ ഡി.സജിത് ബാബുവിന് കൈമാറി. മാങ്ങാട് അമരാവതിയിലെ സുജേഷിന് ജന്മദിന സമ്മാനമായി ലഭിച്ച 5000 രൂപയും സംഭാവനയില്‍ ഉള്‍പ്പെടുന്നു. ബിരിയാണി ചലഞ്ചിലൂടെ വയലംകുഴി ദൃശ്യ കലാകായിക കേന്ദ്രം സമാഹരിച്ച 18040 രൂപയും കുറ്റിക്കോല്‍ പ്രവ്ദ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് ക്ലബ് സ്വരൂപിച്ച 20000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി
date
- Log in to post comments