Skip to main content

ഫീല്‍ഡ് നഴ്‌സുമാരെ നിയമിക്കുന്നു

 

ഐ.ടി.ഡി.പി. ഓഫീസിന്റെ പരിധിയില്‍ വാത്സല്യ സ്പര്‍ശം പദ്ധതിയില്‍ അഗളി, പുതൂര്‍ ,ഷോളയൂര്‍ പഞ്ചായത്തുകളിലെ പട്ടികവര്‍ഗ കോളനികളില്‍ ഫീല്‍ഡ് നഴ്‌സുമാരെനിയമിക്കുന്നു. ഒറ്റപ്പാലം ബ്ലോക്ക് പരിധിയിലുള്ള ജി.എന്‍.എം/ എ.എന്‍.എം കോഴ്‌സ്പാസായ പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ യുവതികള്‍ക്കാണ് അവസരം. പ്രതിമാസം 10000 രൂപ വേതനം ലഭിക്കും . താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസയോഗ്യത, ജാതി  എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് ആറിന് രാവിലെ 10 ന്അട്ടപ്പാടി ഐ. ടി.ഡി.പി. ഓഫീസില്‍ കൂടിക്കാഴ്ച്ചയ്ക്ക് എത്തണം. അഭിമുഖത്തില്‍ പങ്കെടുക്കുന്നവര്‍ കോവിഡ് 19 മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 04924 254382

date