Skip to main content

അവശ്യവസ്തുക്കള്‍ നല്‍കി സ്റ്റുഡന്റസ് പോലീസ് കേഡറ്റുകള്‍

ജില്ലയിലെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ക്ക് കൈത്താങ്ങായി സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകള്‍. ബെഡ്ഷീറ്റ്, മാസ്‌ക്, കുടിവെള്ളം എന്നിവ അടങ്ങുന്ന അവശ്യവസ്തുക്കള്‍ സംഭാവനയായി നല്‍കി. കലക്‌ട്രേറ്റ് അങ്കണത്തില്‍  നടന്ന ചടങ്ങില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ടി നാരായണന്‍ അയ്യായിരത്തോളം വരുന്ന നിത്യോപയോഗ സാധനങ്ങള്‍  മന്ത്രി ജെ മേഴ്സികുട്ടിയമ്മയ്ക്ക് കൈമാറി.
പോലീസ് അസോസിയേഷന്‍ ഭാരവാഹി ജിജു സി നായര്‍,  സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍, എസ് പി സി നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2064/2020)

date