Post Category
ജില്ലയില്‍ എട്ട് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തന സജ്ജമായി: ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിര്‍വഹിക്കും
സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം മിഷന്റെ ഭാഗമായി ജില്ലയില്‍ എട്ട് കുടുബാരോഗ്യ കേന്ദ്രങ്ങള്‍ കൂടി പ്രവര്‍ത്തന സജ്ജമായി. കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഇന്ന് (ഓഗസ്റ്റ് മൂന്ന്) രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫറന്‍സിങിലൂടെ നിര്‍വഹിക്കും. ആരോഗ്യ- സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അധ്യക്ഷയാകും. ഏലംകുളം, മാറാക്കര, പാലപ്പെട്ടി, വളവന്നൂര്‍, ഓടക്കയം, തൃപങ്ങോട്, മൂര്‍ക്കനാട്, തേവര് കടപ്പുറം തുടങ്ങിയ എട്ട് കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് ജില്ലയില്‍ ഉദ്ഘാടനത്തിന് സജ്ജമായിരിക്കുന്നത്. പരിപാടിയില്‍ എം.എല്‍.എമാര്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഓണ്‍ലൈന്‍ മുഖേന പങ്കെടുക്കും.
date
- Log in to post comments