കുടുംബശ്രീ വനിതാദിനം ആചരിച്ചു
കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ വനിതാദിനാഘോഷം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി ഉദ്ഘാടനം ചെയ്തു. കോട്ടയം നോര്‍ത്ത് സിഡിഎസ് ചെയര്‍പേഴ്‌സണ്‍ അജിത ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പെരിയാര്‍ കടുവ സങ്കേതം ഡെപ്യൂട്ടി ഡയറക്ടര്‍ ശില്‍പ്പ വി കുമാര്‍ വനിതാ ദിനാചരണ സന്ദേശം നല്‍കി. മരങ്ങാട്ടുപിളളി മുന്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കുട്ടിയമ്മ ഷാജിയെ ചടങ്ങില്‍ ആദരിച്ചു. കുടുംബശ്രീ കയ്യെഴുത്ത് മാസികയുടെ പ്രകാശനം വനിതാസെല്‍ സി ഐ ഫിലോമിന നിര്‍വഹിച്ചു. ജില്ലാ വനിത പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി എന്‍ ശ്രീദേവി, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ബിനോയ് വി.ജെ, വനിതാക്ഷേമ ഓഫീസര്‍ സഫിയ ബീവി, ഐസിഡിഎസ് പ്രോഗ്രാം ഓഫീസര്‍ ആശാമോള്‍ കെ.വി, കുടുംബശ്രീ അസി.മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സാബു സി മാത്യു, റ്റിജി പ്രഭാകരന്‍, എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സുരേഷ് പി എന്‍ സ്വാഗതവും കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ഉഷാദേവി ഇ എസ് നന്ദിയും പറഞ്ഞു. കോട്ടയത്തെ പ്രശസ്ത വനിതകളെ കുറിച്ചുളള സ്ലൈഡ് ഷോയും ഷോര്‍ട്ട് ഫിലിം പ്രദര്‍ശനവും തുടര്‍ന്ന് നടന്നു. അഡ്വ. മീര നിയമാവബോധ പരിശീലനവും നല്‍കി.
(കെ.ഐ.ഒ.പി.ആര്‍-499/18)
- Log in to post comments