Post Category
ക്വിസ് ഉപന്യാസ രചന പോസ്റ്റര്‍ പെയ്ന്റിംഗ് മത്സരങ്ങള്‍
ലോക ജലദിനത്തോടനുബന്ധിച്ച് ജില്ലാ തലത്തില്‍ ക്വിസ്, ഉപന്യാസ രചന പോസ്റ്റര്‍ ഡിസൈന്‍ എന്നീ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. മത്സരങ്ങള്‍ മാര്‍ച്ച് 17 രാവിലെ ഒന്‍പത് മുതല്‍ കോട്ടയം റെയില്‍ സ്റ്റേഷന് സമീപമുളള എം.റ്റി സെമിനാരി സ്‌കൂളില്‍ നടക്കും. അഞ്ചാം ക്ലാസ് മുതല്‍ 10-ാം ക്ലാസ് വരെയുളള കുട്ടികള്‍ക്ക് മത്സരഇനങ്ങളില്‍ പങ്കെടുക്കാം. ക്വിസ് മത്സരത്തിന് ഒന്നാം സമ്മാനം 1500 രൂപ, രണ്ടാം സമ്മാനം 1000 രൂപ, മൂന്നാം സമ്മാനം 500 രൂപ എന്നിങ്ങനെ ക്യാഷ് അവാര്‍ഡ് നല്‍കും. താത്പര്യമുളളവര്‍ മാര്‍ച്ച് 15നകം ഇമെയിലിലോ ഫോണ്‍ നമ്പരിലോ അറിയിക്കണം. ഇ-മെയില്‍: midivisionkottayam@gmail.com ഫോണ്‍: 9446074589, 9495684456, 9496160868
(കെ.ഐ.ഒ.പി.ആര്‍-502/18)
date
- Log in to post comments