Post Category
തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി ഉദ്ഘാടനം ഇന്ന്
പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ വീണ്ടെടുപ്പിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ആയിരം കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ആഗസ്റ്റ് 4) വൈകീട്ട് 3 ന് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനില്‍ നിര്‍വ്വഹിക്കും. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന് അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സിംഗ് ഹാളാണ് ജില്ലയിലെ ഉദ്ഘാടന വേദി. ചടങ്ങില്‍ സി.കെ ശശീന്ദ്രന് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാതമ്പി, വെങ്ങാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം നാസര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments