Post Category
ജില്ലയില്‍ ഏഴ് വരെ ഓറഞ്ച് അലര്‍ട്ട്
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആഗസ്റ്റ് ഏഴ് വരെ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദങ്ങള്‍ രൂപപ്പെടുന്നതുമായി ബന്ധപ്പെട്ട് കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ശക്തമായ മഴ ലഭിക്കുന്ന സാഹചര്യമുണ്ടായാല്‍, അത് ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളിലേക്ക് നയിക്കാന്‍ സാധ്യത കൂടുതലായതിനാല്‍ ജാഗ്രത പുലര്‍ത്തണം.
date
- Log in to post comments