Skip to main content

ബാര്‍ബര്‍ തൊഴിലാളികള്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം

 

 

 

സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെട്ടവരും കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ അധികരിക്കാത്തവരും പരമ്പരാഗതമായി ബാര്‍ബര്‍ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുമായ വ്യക്തികള്‍ക്ക്  തൊഴില്‍ അഭിവൃദ്ധിപ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച് പിന്നാക്ക സമുദായ വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന ബാര്‍ബര്‍ ഷോപ്പുകളുടെ നവീകരണത്തിനുള്ള ധനസഹായ  പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവില്‍ ഈ തൊഴില്‍ ചെയ്യുന്ന വ്യക്തികള്‍  അപേക്ഷയും അനുബന്ധ രേഖകളും സാക്ഷ്യപത്രങ്ങളും സഹിതം  സ്ഥാപനം പ്രവര്‍ത്തിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറി മുന്‍പാകെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. മുന്‍വര്‍ഷങ്ങളില്‍ ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിച്ചവരും 60 വയസ്സ് പൂര്‍ത്തിയായവരും അപേക്ഷിക്കേണ്ടതില്ലെന്ന് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

അവസാന തീയതി ആഗസ്റ്റ് 31.   അപേക്ഷാ ഫോമും മറ്റു വിവരങ്ങളും  www.bcdd.kerala.gov.in  ല്‍ ലഭിക്കും.  ഫോണ്‍-  0495-2377786 

 

date