വള്ളുവമ്പ്രം, മോങ്ങം പാസഞ്ചര്‍ ലോഞ്ച് ഉദ്ഘാടനം ചെയ്തു
സ്മാര്‍ട്ട് മലപ്പുറം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോഴിക്കോട്- പാലക്കാട് ദേശീയ പാതയില്‍ വള്ളുവമ്പ്രം, മോങ്ങം എന്നിവടങ്ങളില്‍ നിര്‍മിച്ച പാസഞ്ചര്‍ ലോഞ്ച് പി.ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്‍് ഉപയോഗിച്ചാണ് രണ്‍് പാസഞ്ചര്‍ ലോഞ്ചും നിര്‍മിച്ചിരിക്കുന്നത്. എഫ്.എം റേഡിയോ, റീചാര്‍ജിങ്, സി.സി.ടി.വി സംവിധാനങ്ങളോടു കൂടിയ ഹൈ-ടെക് പാസഞ്ചര്‍ ലോഞ്ചാണ് മോങ്ങത്ത് നിര്‍മിച്ചിട്ടുള്ളത്. വള്ളുവമ്പ്രത്ത് നടന്ന ഉദ്ഘാടന ചങ്ങില്‍ വാര്‍ഡ് മെമ്പര്‍ ഹംസ കൊല്ലൊടിക അധ്യക്ഷനായിരുന്നു. മുന്‍ എം.എല്‍.എ. കെ. മുഹമ്മദുണ്ണിഹാജി, എം.ടി. അലി, സി. മൊയ്തീന്‍ കുട്ടി മാസറ്റര്‍, തയ്യില്‍ കുഞ്ഞിമുഹമ്മദ്, അഡ്വ. എന്‍. മുഹമ്മദ്, വി. യൂസുഫ് ഹാജി, കെ. ഗഫൂര്‍, പി.പി. മുഹമ്മദ്, സൈതലവി മാസ്റ്റര്‍, പി.പി. അനസ്, എ.പി.എം. അശ്റഫ്, കെ. റഷീദ് തുടങ്ങിയവരും
മോങ്ങത്ത് നടന്ന പരിപാടിയില്‍ മൊറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സലീം മാസ്റ്റര്‍ അധ്യക്ഷനായി. സി.കെ.മുഹമ്മദ്, വിപി.അബൂബക്കര്‍, കുഞ്ഞിമുഹമ്മദ് മോങ്ങം, ഹംസ ഹാജി, കുഞ്ഞാന്‍ ചുണ്‍ക്കാടന്‍, റഷീദ്താഴത്തിയില്‍, കാവുട്ടി, കെ. ഇണ്യാലി, കെ.പി ബാസിത്ത്, സി.കെ അനീസ് ബാബു, പി.പി ജാബിര്‍, എം.സി മുജീബ്, കെ.ജാഫര്‍, കെ.അബ്‌നാസ്, എ.പി ശിഹാബ്, സി.കെ. റാഷിദ്, വി. നജ്മുദ്ധീന്‍, ആനത്താല്‍ സലാം, ഷാക്കിര്‍ പാറമ്മല്‍ തുടങ്ങിയവരും പങ്കെടുത്തു.
- Log in to post comments