Post Category
കൊവിഡ് 19: പ്രതിരോധ മരുന്ന് കൈമാറി
ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റിലെ ജീവനക്കാര്‍ക്ക് കൊവിഡ് 19 പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ഹോമിയോപ്പതി ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ കൈമാറി. ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി അബ്ദുസ്സലാമില്‍ നിന്ന് എഡിഎം ഇ പി മേഴ്‌സി മരുന്ന് ഏറ്റുവാങ്ങി. ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. കെ സി വത്സല, ജില്ലാ കൊവിഡ് 19 സെല്‍ (ഹോമിയോപ്പതി) കണ്‍വീനര്‍ ഡോ. ആര്‍ സുനില്‍ രാജ് എന്നിവര്‍ സംബന്ധിച്ചു.
date
- Log in to post comments