Post Category
വീട്ടുമുറ്റത്തൊരു സുഭിക്ഷത്തോട്ടം
ഭക്ഷ്യസുരക്ഷ ഉറപ്പാക്കല്‍ ലക്ഷ്യമിട്ട് ആനാട് ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച 'വീട്ടുമുറ്റത്ത് കുഞ്ഞു സുഭിക്ഷത്തോട്ടം' പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് നിര്‍വഹിച്ചു. പദ്ധതിയിലൂടെ 5,000 വീട്ടുമുറ്റ സുഭിക്ഷ തോട്ടങ്ങള്‍ നിര്‍മിക്കുകയാണ് ലക്ഷ്യമെന്ന് പ്രസിഡന്റ് പറഞ്ഞു. ആനാട് ഗ്രാമപഞ്ചായത്തും ആനാട് കൃഷിഭവനും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ഇര്യനാട് വാര്‍ഡില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ശ്രീകല അധ്യക്ഷത വഹിച്ചു. വാഴ, മരച്ചീനി, പൈനാപ്പിള്‍, മധുരക്കിഴങ്ങ്, കുരുമുളക് തൈകള്‍ തുടങ്ങിയവയാണ് വീട്ടുമുറ്റത്ത് നട്ടുപിടിപ്പിക്കുന്നത്. തൊഴിലുറപ്പുത്തൊഴിലാളികള്‍ വീടുകളിലെത്തി തൈകള്‍ നട്ടുനല്‍കും.
date
- Log in to post comments