Skip to main content

മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനത്തിന് ധനസഹായം

ഫിഷറീസ് വകുപ്പ്  മത്സ്യത്തൊഴിലാളികളുടെ  മക്കള്‍ക്ക്  മെഡിക്കല്‍  എന്‍ട്രന്‍സ് പരിശീലനത്തിന് ധനസഹായം നല്‍കും. ഒരു വര്‍ഷത്തെ പരിശീലനത്തിനായി അപേക്ഷാഫോറവും വിശദവിവരങ്ങളും സിവില്‍ സ്റ്റേഷനിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറാഫീസില്‍ ലഭിക്കും. അവസാന തീയതി ആഗസ്റ്റ് 17.
      ഹയര്‍ സെക്കണ്ടറി/വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി തലത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് 85 ശതമാനം മാര്‍ക്ക് നേടിയതോ മുന്‍വര്‍ഷം നടത്തിയ നീറ്റ് പരീക്ഷയില്‍ 40 ശതമാനം മാര്‍ക്ക് ലഭിച്ചവരോ ആയിരിക്കണം. ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. ഒരു വിദ്യാര്‍ഥിക്ക് ഒരു തവണ മാത്രമാണ് ആനുകൂല്യം. ഫോണ്‍ നമ്പര്‍ - 0474-2792850.
(പി.ആര്‍.കെ നമ്പര്‍ 2086/2020)

 

date