Post Category
പി.പി.ഇ. കിറ്റിൽ നിന്നുമുള്ള മെത്ത എഫ്.എൽ.ടി.സിയിലേക്ക്
എറണാകുളം: പി പി ഇ കിറ്റുകൾ തയാറാക്കുമ്പോൾ ബാക്കിയാകുന്ന പാഴ് വസ്തുക്കളിൽ നിന്നും മെത്ത തയാറാക്കുന്നു. ചേക്കുട്ടിയുടെ നിർമാതാവായ ലക്ഷ്മി മോനാനാണ് മെത്തയുടെ ആശയവും മുന്നോട്ടുവച്ചത്. ഇതു വരെ തയാറാക്കിയ 100 കിടക്കകൾ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ് മെൻ്റ് സെൻ്ററിലേക്ക് നൽകുന്നതിനായി ജില്ലാ ഭരണകൂടത്തിനു കൈമാറി. മെത്തയുടെ ഗുണനിലവാരം തിരിച്ചറിഞ്ഞ് ജില്ലാ ഭരണകൂടം വിസ്ഡം ഡവലപ്മെൻറ് ഫൗണ്ടേഷൻ്റെയും കുടുംബശ്രീ മിഷൻ്റെയും സഹകരണത്തോടെ കൂടുതൽ കിടക്കകൾ നിർമ്മിക്കുകയായിരുന്നു. ഹാരിസൺസ് മലയാളം ലിമിറ്റഡിൻ്റെ സി.എസ്.ആർ ഫണ്ടുപയോഗിച്ചാണ് 100 മെത്തകൾ തയാറാക്കിയത്.
date
- Log in to post comments