Skip to main content

സിവില്‍ സര്‍വീസ് ജേതാവ് പ്രണവിനെ അനുമോദിച്ചു

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ പ്രണവിനെ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ വീട്ടിലെത്തി പൊന്നാടയും ഫലകവും നല്‍കി അനുമോദിച്ചു. 

  ഏനാത്ത് ദേശ കല്ലുംമൂട്ടില്‍ പ്രണവത്തില്‍ റിട്ട സബ്ബ് രജിസ്ട്രാര്‍ ജി. ജയരാജിന്റെയും കൊടുമണ്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ജയയുടെയും മകനാണ് പ്രണവ്. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ അഡ്വ.എച്ച്. രാജീവന്‍, വിനോദ് തുണ്ടത്തില്‍, സുരേഷ് ബാബു, സന്താന വല്ലി എന്നിവര്‍ സന്നിഹിതരായിരുന്നു.

 

date