Post Category
പ്ലസ് വൺ പ്രവേശനം: അപേക്ഷ ക്ഷണിച്ചു.
പട്ടിക ജാതി വകുപ്പിന് കീഴിൽ ഇടുക്കി പീരുമേട് ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ 2020 21 അധ്യയന വർഷത്തിൽ പ്ലസ് വൺ ഹ്യുമാനിറ്റീസ് ബാച്ചിലേക്ക് പ്രവേശനത്തിന് പട്ടിക ജാതി വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. അപേക്ഷയും ജാതി, വരുമാനം, പരീക്ഷയുടെ മാർക്ക് ലിസ്റ്റ് എന്നിവയും ആഗസ്ത് 10 നകം പ്രിൻസിപ്പൽ ഗവ മോഡൽ റെസിഡൻഷ്യൽ സ്കൂൾ, പീരുമേട്, കുട്ടിക്കാനം പി ഒ ഇടുക്കി എന്ന വിലാസത്തിലോ mrspeerumede@gmail.com എന്ന മെയിലിലോ ലഭിക്കണം ഫോൺ 9495833080, 9446771177
date
- Log in to post comments