Skip to main content

ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ഡിഗ്രി പ്രവേശനത്തിന് അപേക്ഷിക്കാം

 

സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ കാലിക്കറ്റ് സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അപ്ലൈഡ് സയന്‍സ് കോളേജുകളിലെ ഡിഗ്രി കോഴ്സുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. കോഴിക്കോട്, ചേലക്കര, കുഴല്‍മന്നം, മലമ്പുഴ, മലപ്പുറം, നാദാപുരം, നാട്ടിക, തിരുവമ്പാടി, വടക്കാഞ്ചേരി, വട്ടംക്കുളം, വാഴക്കാട്, അഗളി, മുതുവള്ളൂര്‍, മീനങ്ങാടി, അയിലൂര്‍, താമരശ്ശേരി, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കോളേജുകള്‍ക്ക് അനുവദിച്ച 50% സീറ്റുകളിലേക്കാണ് പ്രവേശനം. താത്പര്യമുളളവര്‍ http://ihrd.kerala.gov.in/cascap ല്‍ അപേക്ഷിക്കണം. ഓരോ കോളേജിലെയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പകര്‍പ്പ്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 350/ രൂപ (എസ്.സി, എസ്.റ്റി 150/ രൂപ) രജിസ്ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങള്‍ സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ നല്‍കണം. വിശദ വിവരങ്ങള്‍ക്ക് www.ihrd.ac.in ല്‍ ബന്ധപ്പെടുക.

date