Skip to main content

അഴിയൂര്‍ എഫ്എല്‍ടിസിക്ക് ലെന്‍സ് ഫെഡ്ഡിന്റെ സഹായം

 

 

 

അഴിയൂര്‍ ബനാത്ത് മദ്രസ്സയില്‍ ആരംഭിക്കുന്ന കോവിഡ് 19 കിടത്തി ചികില്‍സാ കേന്ദ്രത്തിന് ആവശ്യമായ പി.പി.ഇ കിറ്റുകള്‍ ലെന്‍സ് ഫെഡ് ഓര്‍ക്കേട്ടേരി ഏരിയ കമ്മറ്റി സംഭാവനയായി നല്‍കി. പ്രസിഡണ്ട് ഒ.കെ.പ്രകാശന്‍ പഞ്ചായത്ത് പ്രസിഡണ്ട് വി.പി. ജയന് പി.പി.ഇ കിറ്റുകള്‍ കൈമാറി.  ബനാത്ത് മദ്രസ്സയില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, നോഡല്‍ ഓഫീസര്‍ കെ.സിദ്ധീഖ്, ലെന്‍സ് ഫെഡ് ഭാരവാഹികളായ എം.വിനോദ്, പയേരി പ്രദീപന്‍, മുരളീധരന്‍ അടിയേരി, ജോസ് പുളിക്കല്‍, വാര്‍ഡ് ആര്‍ആര്‍ടി  കെ.കെ.പി. ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.

 

date