Skip to main content

ആഗസ്റ്റ് മാസത്തെ റേഷൻ വിഹിതം ഒറ്റത്തവണയായി കൈപ്പറ്റാം

ജില്ലയിലെ മുൻഗണനാ കാർഡ് ഉടമകൾക്ക് (പിങ്ക്, മഞ്ഞ) ആഗസ്റ്റ് മാസത്തെ റേഷനും പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പദ്ധതി പ്രകാരം നൽകുന്ന റേഷൻ വിഹിതവും ഒറ്റത്തവണയായി കൈപ്പറ്റാം. പി എം ജി കെ എ വൈ പദ്ധതിപ്രകാരം അംഗം ഒന്നിന് നൽകുന്ന നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും ഉടൻ തന്നെ ഒറ്റത്തവണയായി റേഷൻ കടയിൽ നിന്നും കൈപ്പറ്റണം. എല്ലാ റേഷൻ കടകളിലും മഞ്ഞ, പിങ്ക് കാർഡുടമകൾക്ക് ആഗസ്റ്റ് മാസത്തെ റേഷൻ വിഹിതവും പി എം ജി കെ എ വൈ റേഷൻ വിഹിതം സ്റ്റോക്ക് ലഭ്യമാക്കിയിട്ടുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

date