സുഭിക്ഷമാകാനൊരുങ്ങി ചാത്തന്നൂരും
ഭക്ഷ്യസുരക്ഷ ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ചാത്തന്നൂരും. പഞ്ചായത്തിലെ വയലിക്കട വാര്‍ഡിലെ അഞ്ചേക്കര്‍ തരിശ് ഭൂമിയില്‍ വിത്ത് വിതച്ചുകൊണ്ട് ജി എസ് ജയലാല്‍ എം എല്‍ എ കൃഷിക്ക് നേതൃത്വം നല്‍കി. ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല വര്‍ഗീസ് അധ്യക്ഷയായി.
കുടുംബശ്രീ മിഷന്‍, മഹാത്മാ ഗാന്ധി ദേശീയ തെഴിലുറപ്പ് പദ്ധതി, കൃഷി ഭവന്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ പച്ചക്കറി, പയറു വര്‍ഗങ്ങള്‍, വാഴ എന്നിവ കൃഷി ചെയ്യും. കുടുംബശ്രീ ജെ എല്‍ ജി ഗ്രൂപ്പുകളായ ഹരിശ്രീ, ഐശ്വര്യ എന്നിവയ്ക്കാണ് കൃഷിയുടെ മേല്‍നോട്ടം.
വൈസ് പ്രസിഡന്റ് എ ഷറഫുദ്ദീന്‍, പഞ്ചായത്തംഗങ്ങളായ ജയലക്ഷ്മി, അംബിക ശശി, കുടുംബശ്രീ അധ്യക്ഷ സിനി അജയന്‍, അസിസ്റ്റന്റ് സെക്രട്ടറി സജി തോമസ്, കൃഷി ഓഫീസര്‍ എം എസ് പ്രമോദ്, കുടുംബശ്രീ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ രാഹുല്‍ കൃഷ്ണന്‍, ജൈവകൃഷി കോ-ഓര്‍ഡിനേറ്റര്‍ മിനിമോള്‍ ജോഷ്, സി ഡി എസ്-എ ഡി എസ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2094/2020)
- Log in to post comments