Skip to main content

കളിമണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്ക്  ധനസഹായം

സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവരും കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ അധികരിക്കാത്തവരും, പരമ്പരാഗതമായി മണ്‍പാത്ര നിര്‍മാണ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുമായ വ്യക്തികള്‍ക്ക് തൊഴില്‍ അഭിവൃദ്ധിക്കായി സംസ്ഥാന പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പിലാക്കുന്ന  ധനസഹായ പദ്ധതിയിക്ക്  അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി സെപ്തംബര്‍ 10. അപേക്ഷ ഫോറത്തിന്റെ മാതൃകയും മറ്റ് വിവരങ്ങളും www.bcdd,kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭിക്കും. മുന്‍  വര്‍ഷങ്ങളില്‍ ആനുകൂല്യം ലഭിച്ചിട്ടുള്ളവരും അറുപത് വയസ്സ് കഴിഞ്ഞവരും അര്‍ഹരല്ല. ഫോണ്‍:0495-2377786,  ഇ-മെയില്‍ : bcddkkd@gmail.com.

date