Skip to main content

പട്ടികവര്‍ഗ്ഗ സംരംഭകര്‍ക്കുള്ള വായ്പാ പദ്ധതി: അപേക്ഷ ക്ഷണിച്ചു

 

 

ആലപ്പുഴ: സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പട്ടിക വര്‍ഗ്ഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ നടപ്പാക്കുന്ന സ്വയം തൊഴില്‍ വായ്പാ പദ്ധതിയായ പട്ടികവര്‍ഗ്ഗ സംരംഭകര്‍ക്കുള്ള വായ്പാ പദ്ധതിയ്ക്ക് കീഴില്‍ വായ്പ അനുവദിക്കുന്നതിനായി ജില്ലയിലെ പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികവര്‍ഗ്ഗ കുടുംബത്തില്‍പ്പെട്ടവരും തൊഴില്‍ രഹിതരും 18നും 55നും മദ്ധ്യേ പ്രായമുള്ളവരുമായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. താല്‍പര്യമുള്ളവര്‍ അപേക്ഷാ ഫോറത്തിനും വിശദവിവരത്തിനുമായി കോര്‍പ്പറേഷന്റെ ജില്ല ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0477 2262326

date