Skip to main content

കാലവർഷം: ജില്ലയിലെ കൺട്രോൾ റൂം നമ്പർ 1077 

 

ജില്ലയിൽ കാലവർഷം ശക്തിപ്രാപിച്ചതിനെ  തുടർന്ന് കാലവർഷവുമായി  ബന്ധപ്പെട്ട അന്വേഷണങ്ങൾക്കായി കൺട്രോൾ റൂം തുറന്നു. സിവിൽ സ്റ്റേഷനിലെ അടിയന്തിര പ്രതികരണ കേന്ദ്രത്തിൽ തുറന്ന  കൺട്രോൾറൂമിൽ അന്വേഷണങ്ങൾക്കായി 1077എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.  ജില്ലയിൽ അടുത്ത രണ്ടാഴ്ച അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചതിനെത്തുടർന്നാണ് കൺട്രോൾ റൂം തുറന്നത്.
 കൂടാതെ കോവിഡ്, കാലവർഷം എന്നിവയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് എല്ലാ താലൂക്കുകളിലും കൺട്രോൾ റൂം നിലവിലുണ്ട്.
 

date