Post Category
കാലവർഷ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ജീവനക്കാരെ വിട്ടു നൽകണം
ജില്ലയിൽ കാലവർഷം ശക്തമായതോടെ വിവിധ താലൂക്കുകളിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ താലൂക്ക് തലത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്നതിന് ഇൻസിഡന്റ് കമാൻഡർമാരായി പ്രവർത്തിക്കുന്ന തഹസിൽദാർമാർക്ക് ജില്ലാ ഭരണകൂടം സജ്ജീകരണങ്ങൾ ഒരുക്കും. ഇതിനായി വിവിധ വകുപ്പുകളിൽ നിന്ന് കൂടുതൽ ജീവനക്കാരെയും വാഹനങ്ങളെയും വിട്ടുനൽകാൻ ജില്ലാ കളക്ടർ എസ് ഷാനവാസ് ഉത്തരവിട്ടു.
ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടത്തുന്നതിനാണ് ഇത്തരം മുന്നൊരുക്കം നടത്തുന്നത്. ഓഫീസ് ജീവനക്കാർ, ഡ്രൈവർ അടക്കമുള്ള വാഹനങ്ങൾ എന്നിവയാണ് ഇൻസിഡന്റ് കമാൻഡർമാരായ തഹസിൽദാർമാർക്ക് ഓരോ വകുപ്പുതല മേധാവികളും വിട്ടുനൽകേണ്ടത്. ഈ ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നിയമ പ്രകാരമുള്ള നടപടിയെടുക്കുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.
date
- Log in to post comments