കോവിഡ് രോഗികൾക്ക് ആംബുലൻസ് ലഭ്യമാക്കാൻ കോവിഡ് പോർട്ടൽ
കോവിഡ് രോഗബാധിതർക്ക് ആംബുലൻസ് സേവനത്തിനായി ഇനി കോവിഡ് പോർട്ടലിൽ അപേക്ഷിക്കാം. covid19 jagratha.kerala.nic.in എന്ന വെബ്സൈറ്റിൽ ആംബുലൻസ് മെനുവിൽ ആംബുലൻസ് റിക്വസ്റ്റ് ഓപ്ഷൻ നൽകാം. ഇതോടൊപ്പം രോഗിയുടെ മൊബൈൽ നമ്പറും രോഗിയെ സഹായിക്കുന്ന വ്യക്തിയുടെ പേരും നൽകണം. രജിസ്റ്റർ ചെയ്യുന്ന ഫോൺ നമ്പറിലേക്ക് വരുന്ന ഒടിപി നൽകണം. അപേക്ഷാ ഫോമിൽ പേര്, വിലാസം, സ്ഥാപനം, ഏതുതരം ആംബുലൻസ്, ഏത് സ്ഥലത്ത് എവിടെനിന്നും എവിടെയ്ക്കാണ് യാത്ര ചെയ്യേണ്ടത്, ഏത് ആംബുലൻസാണ് വേണ്ടത് തുടങ്ങിയ വിവരങ്ങൾ നൽകണം. നൽകുന്ന വിവരങ്ങൾ നമ്മൾ കൈവശം സൂക്ഷിക്കണം. കൺട്രോൾ റൂമിൽ ലഭിക്കുന്ന വിവരങ്ങൾ സ്ഥിരീകരിച്ച ശേഷം ആംബുലൻസ് നൽകും. ആംബുലൻസിന്റെയും ഡ്രൈവറുടെയും വിവരങ്ങൾ രോഗിക്ക് കൈമാറുകയും സേവനം ഉറപ്പാക്കുകയും ചെയ്യും. ആഗസ്റ്റ് 10 മുതൽ പൊതുജനങ്ങൾക്ക് ഈ ഓൺലൈൻ സേവനം ലഭ്യമാകും. കൺട്രോൾ റൂം നമ്പർ(ആംബുലൻസ്) - 9400063732.
- Log in to post comments