Skip to main content

കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ കോവിഡ് പരിശോധനാകേന്ദ്രമൊരുങ്ങുന്നു: എം.എല്‍.എ ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ അനുവദിച്ചു

 

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ കോവിഡ് പരിശോധനാ കേന്ദ്രവും അനുബന്ധ സൗകര്യങ്ങളും ഒരുങ്ങുന്നു. എം.എല്‍.എയുടെ ആസ്തി വികസ ഫണ്ടില്‍  നിന്ന് 50 ലക്ഷം രൂപ അനുവദിച്ചു.  കൊണ്ടോട്ടി  താലൂക്ക് ആശുപത്രിയില്‍ കോവിഡ് പരിശോധനാ കേന്ദ്രം ഒരുങ്ങുന്നതിലൂടെ    കോവിഡ് പരിശോധനകള്‍ വേഗത്തില്‍ നടത്തി  എളുപ്പത്തില്‍ ഫലം  ലഭിക്കുന്നതിന് സഹായിക്കും. കോവിഡ് പ്രതിരോധത്തിന് കൂടുതല്‍ ശക്തി പകരാനും  പരിശോധനാ കേന്ദ്രം യാഥാര്‍ഥ്യമാകുന്നതിലൂടെ കഴിയും. നടപടി ക്രമങ്ങള്‍  പൂര്‍ത്തീകരിച്ച് ആവശ്യമായ  പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കുമെന്ന് ടി .വി. ഇബ്രാഹിം എം.എല്‍.എ  അറിയിച്ചു.
 

date