Post Category
പോറ്റിവളര്‍ത്തല്‍ പദ്ധതി: ശില്‍പശാല നാളെ
മാതാപിതാക്കള്‍ക്ക് പല കാരണങ്ങള്‍ കൊണ്ട് കൂടെ നിര്‍ത്താന്‍ കഴിയാത്ത കുട്ടികളെ മറ്റൊരു കുടുംബത്തില്‍ വളര്‍ത്തുന്ന പോറ്റിവളര്‍ത്തല്‍ പദ്ധതിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി നാളെ (മാര്‍ച്ച് 10) രാവിലെ 10ന് തലശ്ശേരി നവരത്‌ന ഹോട്ടലില്‍ ശില്‍പശാല സംഘടിപ്പിക്കുന്നു. ശില്‍പശാലയില്‍ ഫോസ്റ്റര്‍ കെയര്‍ നിയമവശങ്ങള്‍ എന്ന വിഷയത്തില്‍ അഡ്വ. ബിജു ക്ലാസെടുക്കും.
പോറ്റിവളര്‍ത്തല്‍ പദ്ധതി പ്രകാരം മറ്റൊരു കുടുംബം എന്നത് അകന്ന ബന്ധത്തിലുള്ളവരോ ബന്ധമില്ലാത്തവരോ ആകാം. സ്ഥാപനത്തില്‍ നിര്‍ത്താതെ കുട്ടികളെ സ്‌നേഹമസൃണമായ കുടുംബാന്തരീക്ഷത്തില്‍ വളരാന്‍ അനുവദിക്കുക എന്നതാണ് പോറ്റിവളര്‍ത്തലുകളുടെ മുഖ്യലക്ഷ്യം.
പി എന്‍ സി/500/2018
date
- Log in to post comments