Post Category
പോസ്റ്റ് ഓഫീസുകളില്‍ നിന്നും സ്വര്‍ണ ബോണ്ടുകള്‍.
ഇടുക്കി : റിസര്‍വ് ബാങ്ക് ഈ സാമ്പത്തിക വര്‍ഷം പുറത്തിറക്കുന്ന സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ തിങ്കള്‍ മുതല്‍ വെള്ളിയാഴ്ച വരെ പോസ്റ്റ് ഓഫീസുകളില്‍ ലഭിക്കും. എട്ടു വര്‍ഷം ആണ് ബോണ്ടിന്റെ കാലാവധി. അഞ്ചു വര്‍ഷത്തിന് ശേഷം എപ്പോള്‍ വേണമെങ്കിലും തിരികെ വാങ്ങാം. തിരികെ വാങ്ങുമ്പോള്‍ ആ സമയത്തെ സ്വര്‍ണ വിലയും അതു വരെയുള്ള കാലയളവില്‍ 2.5 ശതമാനം നിരക്കില്‍ പലിശയും ലഭിക്കും. ബോണ്ടുകള്‍ സ്വര്‍ണം പോലെ തന്നെ ബാങ്കില്‍ ഈടു നല്‍കാനും പണയപ്പെടുത്താനും സാധിക്കും.9946090356
date
- Log in to post comments