ഉപ്പുതറ പഞ്ചായത്തില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ സജ്ജീകരിച്ചു
കോവിഡ് ജാഗ്രത കണക്കിലെടുത്ത് ഉപ്പുതറ പഞ്ചായത്തില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ സജ്ജീകരിച്ചു. പുളിങ്കട്ട ജെസി ഹില്സ് കോട്ടേജിലാണ് സെന്റര്‍ തയ്യാറാക്കിയിട്ടുള്ളത്. പഞ്ചായത്ത് പെയിഡ് കോറന്റൈയിന്‍ സെന്ററായി പ്രവര്ത്തിച്ചിരുന്ന ഇവിടം ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററാക്കി മാറ്റിയതോടെ മറ്റൊരു കോട്ടേജ് പെയിഡ് കോറന്റൈയിനായി സജ്ജീകരിച്ചു. ഉപ്പുതറ സെന്റ് ഫിലോമിനാസ് സ്കൂള്‍ കെട്ടിടവും ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററാക്കി മാറ്റാനുള്ള മുന്നൊരുക്കങ്ങള്‍ പഞ്ചായത്ത് ക്രമീകരിച്ചിട്ടുണ്ട്. 50 ബെഡുകളാണ് ജെസി ഹില്സ് കോട്ടേജില്‍ ചികിത്സാ കേന്ദ്രത്തിനായി സജ്ജമാക്കിയിട്ടുള്ളത്. ഉപ്പുതറ സിഎച്സിയിലെ ഡോക്ടറുടെയും മറ്റ് ജീവനക്കാരുടെയും നേതൃത്വത്തിലാകും സെന്ററിലെത്തുന്നവരുടെ പരിചരണകാര്യങ്ങള്‍ നടക്കുക. സ്ത്രീകള്ക്കും പുരുഷന്മാര്ക്കും വെവ്വേറെ ഇടങ്ങളടക്കം സെന്ററിന് വേണ്ടുന്ന അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാം ക്രമീകരിച്ച് കഴിഞ്ഞതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സത്യന് പറഞ്ഞു. ജീവനക്കാര്ക്കാവശ്യമായ താമസമുള്പ്പെടെയുള്ള കാര്യങ്ങളും ട്രീറ്റ്മെന്റ് സെന്ററിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സത്യന് ചെയര്‍മാനായുള്ള മാനേജിംഗ് കമ്മറ്റിയുടെ മേല്നോട്ടത്തിലാണ് സെന്ററിന് വേണ്ടുന്ന തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിച്ചത്. കഴിഞ്ഞ നാല് മാസത്തിനിടയില്‍ 17 കേസുകളാണ് ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരീകരിക്കപ്പെട്ടതെന്നും ഇതില്‍ 12 പേര് രോഗമുക്തി നേടിയതായും ഉപ്പുതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
- Log in to post comments