Skip to main content

വെള്ളരിക്കുണ്ടില്‍ ക്യാമ്പ് മാനേജര്‍മാരെയും ചാര്‍ജ് ഓഫീസര്‍മാരെയും നിയമിച്ചു

മണ്‍സൂണ്‍ കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ മുന്നൊരുക്കത്തിന്റെ ഭാഗമായി വെള്ളരിക്കുണ്ട് താലൂക്കില്‍ ക്യാമ്പ് മാനേജര്‍മാരെയും ചാര്‍ജ് ഓഫീസര്‍മാരെയും നിയമിച്ചു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമം പൂര്‍ത്തിയാക്കി വെള്ളരിക്കൂണ്ട് തഹസില്‍ദാര്‍ പി കുഞ്ഞിക്കണ്ണന്‍ അറിയിച്ചു. മുന്നൊരുക്കത്തിന്റെ ഭാഗമായി താലൂക്ക് പരിധിയില്‍ കാലവര്‍ഷക്കെടുതി അനുഭവിക്കുന്നവരെ യഥാസമയം ക്യാമ്പിലേക്ക് മാറ്റി താമസിപ്പിക്കുന്നതിനും അടിയന്തര ഘട്ടങ്ങളില്‍ ആവശ്യമായ സഹായം നല്‍കുന്നതിനും ഇവര്‍ നേതൃത്വം നല്‍കും. ഒരു വില്ലേജില്‍ ഒന്നിലധികം ക്യാമ്പുകള്‍ ഉണ്ടെങ്കില്‍ അതിന്റെ മാനേജര്‍ അതേ വില്ലേജ് ഓഫീസര്‍മാരായിരിക്കും. ക്യാമ്പുകളുടെ മേല്‍നോട്ട ചുമതല വഹിക്കുന്നതിന് വില്ലേജ് ഓഫീസിലെ മറ്റു ജീവനക്കാരുടെ സേവനം വില്ലേജ് ഓഫീസര്‍മാര്‍ ഉപയോഗപ്പെടുത്തും.  ചാര്‍ജ് ഓഫീസര്‍മാര്‍ ക്യാമ്പുകള്‍ നേരിട്ട് പരിശോധിച്ച് ക്യാമ്പുകളുടെ സുഗമമായ പ്രവര്‍ത്തനത്തിന് ആവശ്യമായ മാര്‍ഗ നിര്‍ദേശം നല്‍കും. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബുവിന്റെ അധ്യക്ഷതയില്‍ നേരത്തേ നടത്തിയിരുന്ന യോഗതീരുമാന പ്രകാരമാണ് മാനേജര്‍മാരെയും ചാര്‍ജ് ഓഫീസര്‍മാരെയും നിയമിച്ചത്.

date