Skip to main content

കുറ്റ്യാടി ചുരത്തില്‍ ഗതാഗതം അനുവദിക്കും

തൊണ്ടര്‍നാട് ക്ലസ്റ്ററില്‍ കോവിഡ് നിയന്ത്രണ വിധേയമായി വരുന്ന പശ്ചാത്തലത്തിലും കാലവര്‍ഷം ശക്തമായ സാഹചര്യത്തിലും കുറ്റ്യാടി ചുരം ഗതാഗതത്തിനു തുറന്നു കൊടുക്കാന്‍ തീരുമാനിച്ചതായി ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. എന്നാല്‍ കുറ്റ്യാടി ഉള്‍പ്പെടെ ഒരു ചുരത്തിലൂടെയും രാത്രി യാത്ര അനുവദിക്കില്ല. അപകട സാധ്യത നിലനില്‍ക്കുന്നതിനാലാണ് വൈകീട്ട് ഏഴ് മുതല്‍ രാവിലെ ആറ് വരെ ഗതാഗത ഗതാഗത നിരോധനമുള്ളത്.

വാളാട് ക്ലസ്റ്ററില്‍ കോവിഡ് ഭീതി ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ തൊണ്ടര്‍നാട് പ്രദേശത്തുള്ളവരും ജാഗ്രത കൈവെടിയരുതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

date