ജാഗ്രതാ നിർദ്ദേശം
പത്തനംതിട്ട ജില്ലയിൽ അതിശക്തമായ മഴ ഉള്ളതിനാൽ പമ്പാ ഡാമിൻറെ വൃഷ്ടിപ്രദേശങ്ങളിൽ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. മഴ തുടരുന്ന സാഹചര്യത്തിൽ പമ്പാ ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ആലപ്പുഴ ജില്ലയിലെ പമ്പാനദിയുടെ തീരപ്രദേശങ്ങൾ ആയ ചെങ്ങന്നൂർ മുനിസിപ്പാലിറ്റി, ചെറുതന, മാന്നാർ തിരുവൻവണ്ടൂർ , പാണ്ടനാട്, ചെന്നിത്തല, തൃപ്പെരുന്തുറ, വീയപുരം , കുമാരപുരം, കുട്ടനാട് നിവാസികളും പൊതുജനങ്ങളും നദികളിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ജാഗ്രത പുലർത്തണമെന്നും ജില്ലാ കലക്ടർ നിർദേശം നൽകി.
പമ്പ നദിയുടെ കൈവഴികളിലെ തീരദേശവാസികളുടെ ജീവന് ഭീഷണിയുള്ള സാഹചര്യത്തിൽ അടിയന്തരമായി തീരപ്രദേശങ്ങളിൽ ഉള്ള ജനങ്ങളെ ഒഴിപ്പിക്കാനും തഹസിൽദാർമാർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വില്ലേജ് ഓഫീസർമാരുടെ നേതൃത്വത്തിൽ ക്യാമ്പുകൾ ആരംഭിക്കാനും ജില്ലാ കലക്ടർ നിർദേശം നൽകി.
- Log in to post comments