Post Category
ചേളന്നൂർ 8/2 ൽ അക്വഡക്ട് നിർമ്മിക്കാൻ ഒന്നര കോടിയുടെ ഭരണാനുമതി
കക്കോടി ബ്രാഞ്ച് കനാലിന്റെ ഭാഗമായി ചേളന്നൂർ 8/2ൽ അണ്ടർ ടണൽ മാറ്റി പുതിയ അക്വഡക്ട് നിർമ്മിക്കുന്നതിന് ഒന്നരക്കോടിയുടെ ഭരണാനുമതി. കോഴിക്കോട് ബാലുശ്ശേരി റോഡിനു കുറുകെ അണ്ടർ ടണൽ വഴി വെള്ളം ഒഴുക്കിയിരുന്നതിനാൽ ഒഴുക്കിനു ശക്തി കുറഞ്ഞ പൂളക്കടവ്, ചേവായൂർ, പുതിയങ്ങാടി ഭാഗങ്ങളിലേക്ക് വെള്ളം ലഭിക്കാത്ത അവസ്ഥയുണ്ടായിരുന്നു. പുതിയ അക്വഡക്ട് നിർമ്മിക്കുന്നതിലൂടെ വർഷങ്ങളായുള്ള ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമാകും.
date
- Log in to post comments