Post Category
ടാലന്റ് ഡെവലപ്മെന്റ്/സിവില്‍ സര്‍വീസ് ഫൗണ്ടേഷന് കോഴ്സുകളിലേയ്ക്കുള്ള അവധിക്കാല ക്ലാസുകള്‍ ആരംഭിക്കും
തിരുവനന്തപുരം ചാരാച്ചിറയില്‍ പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന സിവില്‍ സര്‍വീസ് അക്കാഡമിയിലും കല്യാശേരി, കാഞ്ഞങ്ങാട്, കോഴിക്കോട്, പാലക്കാട്, പൊന്നാനി, മൂവാറ്റുപുഴ, ചെങ്ങന്നൂര്‍, കോന്നി, ആളൂര്‍ എന്നിവിടങ്ങളിലുള്ള അക്കാഡമിയുടെ ഉപകേന്ദ്രങ്ങളിലും ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ടാലന്റ് ഡവലപ്മെന്റ് കോഴ്സുകളിലേയ്ക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു മാസം ദൈര്‍ഘ്യമുള്ള ക്ലാസുകള്‍ ഏപ്രില്‍ നാലിന് ആരംഭിക്കും. അപേക്ഷാഫാറം കേന്ദ്രങ്ങളില്‍ നിന്ന് നേരിട്ട് വാങ്ങിയും താഴെപപ്പറയുന്ന വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തും ഉപയോഗിക്കാം. അപേക്ഷ മാര്‍ച്ച് 31 ന് മുന്‍പ് അതത് കേന്ദ്രങ്ങളില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് : www.ccek.org
പി.എന്‍.എക്സ്.895/18
date
- Log in to post comments