Post Category
കന്നുകാലികള്‍ക്കായി പ്രത്യേക ക്യാമ്പുകള്‍
കന്നുകാലികള്‍ക്കു മാത്രമായി ജില്ലയില്‍ പത്തു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തില്‍ നാലും വൈക്കം മുനിസിപ്പാലിറ്റിയിലും കല്ലറ പഞ്ചായത്തിലും രണ്ടു വീതവും മറവന്തുരുത്തിലും മാഞ്ഞൂരിലും ഒന്നുവീതവും ക്യാമ്പുകളാണുള്ളത്.
ഇതുവരെ 1330 പശുക്കളെയും 131 ആടുകളെയും ക്യാമ്പുകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീക്കി.
date
- Log in to post comments