Skip to main content

മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ പ്രവേശനം

പട്ടികവര്‍ഗ വികസന വകുപ്പിന്‍റെ കീഴില്‍ ഏറ്റുമാനൂരില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്‍റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍  ഈ വര്‍ഷം പുതിയതായി അനുവദിച്ച പ്ലസ് വണ്‍ കൊമേഴ്സ്, ഹ്യുമാനിറ്റീസ് ബാച്ചുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 

പട്ടികവര്‍ഗ, പട്ടികജാതി, ജനറല്‍ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ക്ക്‌ അപേക്ഷിക്കാം. വാര്‍ഷിക വരുമാന പരിധി ഒരു ലക്ഷം രൂപയില്‍ കവിയരുത്. പ്രാക്തന ഗോത്ര വിഭാഗത്തില്‍ പെട്ടവര്‍ക്ക് വരുമാന പരിധി ബാധകമല്ല. നിര്‍ദിഷ്ട ഫോമിലുള്ള അപേക്ഷകളും അനുബന്ധ രേഖകളുടെ പകര്‍പ്പുകളും സീനിയര്‍ സൂപ്രണ്ട്, മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍, ഏറ്റുമാനൂര്‍, 686631 എന്ന വിലാസത്തിലോ mrskottayam@gmail.com  എന്ന ഇമെയിലിലോ അയയ്ക്കണം. ഫോണ്‍:04812530399,9447396098,9447129466

date