Post Category
അപേക്ഷ ക്ഷണിച്ചു
സെന്‍്രടല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ (കൊമേഴ്ഷ്യല്‍ പ്രാക്ടീസ്) തസ്തികയില്‍ പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്ത ഒരൊഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. (പരസ്യ നമ്പര്‍: 01/2018, പരസ്യതിയതി:03.03.2018) യോഗ്യത: ബിരുദവും കൊമേഴ്‌സ്യല്‍ പ്രാക്ടീസിലോ സെക്രട്ടേറിയല്‍ പ്രാക്ടീസിലോ ഡിപ്ലോമയും മിനിട്ടില്‍ 40 വാക്ക് ടൈപ്പിംഗ് സ്പീഡും 80 വാക്ക് ഷോര്‍ട്ട് ഹാന്റ് സ്പീഡും അഭിലഷണീയം. തിരുവനന്തപുരത്താണ് നിയമനം. ഇന്ത്യയിലെവിടെയും സ്ഥലംമാറ്റ സാധ്യതയുണ്ട്. അപേക്ഷകര്‍ നിശ്ചിത ഫോറത്തിലുളള അപേക്ഷ ഡെ. ഡയറക്ടര്‍, (റീഹാബ്)ഐ/സി, നാഷണല്‍ കരിയര്‍ സര്‍വീസ് സെന്റര്‍ ഫോര്‍ ഡിഫെറന്റിലി ഏബിള്‍ഡ്, (ഗവണ്‍മെന്റ് ഓഫ് ഇന്ത്യ, മിനിസ്റ്ററി ഓഫ് ലേബര്‍ & എപ്ലോയ്‌മെന്റ്), നാലാഞ്ചിറ, തിരുവനന്തപുരം 695015. എന്ന വിലാസത്തില്‍ അയയ്ക്കണം.
പി.എന്‍.എക്‌സ്.899/18
date
- Log in to post comments