Skip to main content

മന്ത്രി പി. തിലോത്തമന്‍ സ്ഥിതിഗതികള്‍ വിലയിരുത്തി

 

ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. തിലോത്തമന്‍ പാലായിലും ഈരാറ്റുപേട്ടയിലും ജലനിരപ്പ് ഉയര്‍ന്ന മേഖലകളില്‍ സന്ദര്‍ശനം നടത്തി.  മീനച്ചില്‍ താലൂക്ക് ഓഫീസില്‍ നടന്ന യോഗത്തില്‍ ജില്ലയിലെ സ്ഥിതിഗതികള്‍ അദ്ദേഹം വിലയിരുത്തി.

നദികളില്‍ ഗണ്യമായി ജലനിരപ്പ് ഉയരുകയും പല മേഖലകളിലും മണ്ണിടിച്ചില്‍ ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ ദുരന്ത നിവാരണ അതോറിറ്റി അതീവ ജാഗ്രത പുലര്‍ത്തണമെന്നും റവന്യൂ ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയാലുടന്‍ വീടുവിട്ട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും മന്ത്രി നിര്‍ദേശിച്ചു. 

ജില്ലാ കളക്ടര്‍ എം. അഞ്ജന, എ.ഡി.എം അനില്‍ ഉമ്മന്‍, ആര്‍.ഡി.ഒ എം.ടി അനില്‍ കുമാര്‍, തഹസില്‍ദാര്‍ വി.എം. അഷ്റഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

date