കണ്ണൂര്‍ അറിയിപ്പുകള് 10-08-2020
വിചാരണ മാറ്റി
ആഗസ്ത് 11 ചൊവ്വാഴ്ച തളിപ്പറമ്പ് ക്യാമ്പില്‍ വിചാരണക്ക് വെച്ച കണ്ണൂര്‍ ഭൂപരിഷ്കരണ വിഭാഗം അപ്പലറ്റ് അതോറിറ്റിയുടെ എല്ലാ കേസുകളും ഒക്ടോബര്‍ 20 ലേക്ക് മാറ്റിയതായി എല്‍ ആര് ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.
ഭരണാനുമതി ലഭിച്ചു
തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിയുടെ എം എല്‍ എ ഫണ്ടില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ വിനിയോഗിച്ച് വലിയന്നൂര്‍ എസ് സി കോളനി സാംസ്കാരിക നിലയത്തിന്റെ കെട്ടിട നിര്‍മ്മാണ പ്രവൃത്തി നടപ്പാക്കുന്നതിന് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്കി.
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക്
സൗജന്യ ജേര്‍ണലിസം കോഴ്സ്
പട്ടിക ജാതി വികസന വകുപ്പ് തിരുവനന്തപുരം പ്രസ് ക്ലബ്ബുമായി സഹകരിച്ച് പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്കായി നടത്തുന്ന ഒരു വര്‍ഷത്തെ സൗജന്യ പോസ്്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ജേര്‍ണലിസം കോഴ്സിലേക്ക് ആഗസ്ത് 20 വരെ അപേക്ഷിക്കാം. അംഗീകൃത സര്‍വകലാശാല ബിരുദമാണ് യോഗ്യത. അവസാന വര്‍ഷ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ബിരുദ പരീക്ഷയുടെ മാര്‍ക്കിന്റെയും അഭിമുഖത്തില്‍ ലഭിക്കുന്ന മാര്‍ക്കിന്റെയും അടിസ്ഥാനത്തില്‍ 30 വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം. പ്രായപരിധി 28 വയസ്സ്. www.icsets.org യില്‍ അപേക്ഷിക്കാം. ഫോണ്‍: 0471 2533272, ഇ-മെയില്‍: icsets@gmail.com.
അപേക്ഷ ക്ഷണിച്ചു
ഐ എച്ച് ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പട്ടുവം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി എസ് സി ഇലക്ട്രോണിക്സ്, ബി കോം വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ ഡിഗ്രി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് സി/എസ്ടി, ഒ ഇ സി വിഭാഗങ്ങള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. അപേക്ഷ http://ihrd.kerala.gov.in/cascap, www.caspattuvam.ihrd.ac.in എന്നീ വെബ്സൈറ്റുകള്‍ വഴി ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഓരോ കോളേജിലേയും പ്രവേശനത്തിന് അപേക്ഷകള്‍ പ്രത്യേകം സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ടും പകര്‍പ്പുകളും, രജിസ്ട്രേഷന് ഫീസ് 350 രൂപ (എസ് സി/എസ് ടി 150 രൂപ) ഓണ്‍ലൈനായി അടച്ച വിവരങ്ങളടക്കം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ എത്തിക്കണം. ഫോണ്‍: 0460 2206050, 8547005048.
പാരമ്പര്യേതര ട്രസ്റ്റി ഒഴിവ്
കണ്ണൂര്‍ താലൂക്കിലെ സോമേശ്വരി ക്ഷേത്രം, കാപ്പാട്ടുകാവ് ക്ഷേത്രം എന്നിവിടങ്ങളില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ്സൈറ്റ് (www.malabardevaswom.kerala), തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ സപ്തംബര്‍ ഏഴിന് വൈകിട്ട് അഞ്ച് മണിക്കകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.
ക്വട്ടേഷന്‍ ക്ഷണിച്ചു
മലബാര്‍ ദേവസ്വം ബോര്‍ഡ് തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഔദ്യോഗിക ആവശ്യത്തിലേക്കായി മാസവാടക നിരക്കില്‍ ഡ്രൈവര്‍ സഹിതം കരാര്‍ വ്യവസ്ഥയില്‍ ഏഴ് വര്‍ഷത്തില്‍ താഴെ പഴക്കമുള്ളതും ടാക്സി പെര്‍മിറ്റുള്ളതും അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാന്‍ സൗകര്യമുള്ളതുമായ വാഹനത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ആഗസ്ത് 17 ന് വൈകിട്ട് അഞ്ച് മണി വരെ തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍: 0490 2321818.
സ്പോര്‍ട്സ് സ്കൂളില്‍ എന്‍എസ്ക്യുഎഫ് കോഴ്സുകള്‍
വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി കോഴ്സുകള്‍ ദേശീയ നൈപുണി യോഗ്യതാ ഫ്രെയിംവര്‍ക്ക് (എന്‍എസ്ക്യുഎഫ്) കോഴ്സിലേക്ക് മാറ്റിയതിന്റെ ഭാഗമായി കണ്ണൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി (സ്പോര്‍ട്സ്) സ്കൂളില്‍ പുതിയ കോഴ്സുകള്‍ അനുവദിച്ചു. അന്താരാഷ്ട്ര തലത്തില്‍ മികച്ച തൊഴില്‍ സാധ്യതയുള്ള ഫ്രണ്ട് ലൈന്‍ ഹെല്‍ത്ത് വര്‍ക്കര്‍ (എഫ്എച്ച്ഡബ്ല്യു), ഡയറ്റ് അസിസ്റ്റന്റ് (ഡിടിഎ), ഫിറ്റ്നസ് ട്രെയിനര്‍ (എഫ്എന്‍ടി) കോഴ്സുകളാണ് അനുവദിച്ചത്. പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് പ്രവേശനം. ഫോണ്‍. 0497 2712921.
- Log in to post comments