Skip to main content

പെരിങ്ങൽക്കുത്തിൽ ജലനിരപ്പ് കുറയുന്നു; ഒരു സ്ലൂയിസ് അടച്ചു

വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതോടെ പെരിങ്ങൽക്കുത്ത് ഡാമിൽ ജലനിരപ്പ് കുറയുന്നു. ഡാമിന്റെ ഒരു സ്ലൂയിസ് ഗേറ്റ് തിങ്കളാഴ്ച ഉച്ച 3.40ന് അടച്ചു. ഒരു സ്ലൂയിസ് വഴി ജലം ചാലക്കുടി പുഴയിലേക്ക് ഒഴുകുന്നു. ക്രസ്റ്റ് ഗേറ്റുകൾ വഴി ജലം ഒഴുകുന്നില്ല. ഒരു തിങ്കളാഴ്ച വൈകീട്ട് നാലിന് 413.80 മീറ്ററാണ് പെരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ്. സംഭരണ ശേഷിയുടെ 29.22 ശതമാനം മാത്രമാണ് ഡാമിലുള്ളത്. 424 മീറ്ററാണ് ഡാമിന്റെ ഫുൾ റിസർവോയർ ലെവൽ.
തമിഴ്നാട് ഷോളയാർ ഡാമിന്റെ മൂന്ന് സ്പിൽവേ ഷട്ടറുകൾ ഞായറാഴ്ച രാത്രി 9.30ന് 0.30 അടി തുറന്ന് തിങ്കൾ പുലർച്ചെ രണ്ടിന് അടച്ചു. 1081.45 ക്യുസെക്സ് ജലമാണ് കേരള ഷോളയാറിലേക്ക് ഒഴുക്കിയത്. 3293.75 അടിയാണ് തമിഴ്നാട് ഷോളയാറിന്റെ രാവിലെ പത്ത് മണിയിലെ ജലനിരപ്പ്. ഫുൾ റിസർവോയർ ലെവൽ 3295 അടി.
കേരള ഷോളയാറിൽ വൈകീട്ട് നാല് മണിക്ക് 2646.70 അടിയാണ് ജലനിരപ്പ്. സംഭരണ ശേഷിയുടെ 73.02 ശതമാനം വെള്ളമുണ്ട്. 2653 അടിയാണ് ബ്ലൂ അലേർട്ട് ലെവൽ. ഫുൾ റിസർവോയർ ലെവൽ 2663 അടി.
ജലസേചന വകുപ്പിന്റെ കീഴിലെ ഡാമുകളിലെ തിങ്കളാഴ്ച വൈകീട്ട് നാല് മണിയിലെ ജലനിരപ്പ്:
പീച്ചി 74.44 മീറ്റർ. സംഭരണ ശേഷിയുടെ 45.20 % വെള്ളമാണുള്ളത് (ഫുൾ റിസർവോയർ ലെവൽ 79.25 മീറ്റർ). ചിമ്മിണി 69.71 മീറ്റർ. സംഭരണ ശേഷിയുടെ 68.05 % വെള്ളമാണുള്ളത് (ഫുൾ റിസർവോയർ ലെവൽ 76.40 മീറ്റർ), വാഴാനി: 55.28 മീറ്റർ. സംഭരണ ശേഷിയുടെ 52.64 % വെള്ളമാണുള്ളത് (ഫുൾ റിസർവോയർ ലെവൽ 62.48 മീറ്റർ), പൂമല ഡാം: 27.4 അടി (ഫുൾ റിസർവോയർ ലെവൽ 29 അടി). പത്താഴക്കുണ്ട് 10.75 മീറ്റർ (ഫുൾ റിസർവോയർ ലെവൽ 14 മീറ്റർ). അസുരൻകുണ്ട് 7.38 മീറ്റർ (ഫുൾ റിസർവോയർ ലെവൽ 10 മീറ്റർ). ഇതിൽ പൂമല ഡാം മാത്രമാണ് തുറന്നിരിക്കുന്നത്. പൂമലയുടെ എല്ലാ സ്പിൽവേ ഷട്ടറുകളും 0.5 ഇഞ്ച് തുറന്നരിക്കുന്നു.

date