Skip to main content

അബ്കാരി കുറ്റകൃത്യങ്ങൾ തടയാൻ സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവ്

അബ്കാരി കുറ്റകൃത്യങ്ങൾ തടയാൻ ജില്ലയിൽ സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവ് കൺട്രോൾ റൂം ആരംഭിച്ചു. ഓണക്കാലം കണക്കിലെടുത്ത് അയ്യന്തോൾ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ കാര്യാലയത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി.
സ്പിരിറ്റ്, മദ്യം, മയക്കുമരുന്ന് എന്നിവയുടെ അനധികൃത കളളക്കടത്ത് തടയുക വ്യാജമദ്യത്തിന്റെ നിർമ്മാണവും, വിതരണവും തടയൽ എന്നിവയാണ് ലക്ഷ്യം. സ്ട്രൈക്കിങ് ഫോഴ്സുകളെയും സജ്ജമാക്കിയിട്ടുണ്ട്.
അനധികൃത സ്പിരിറ്റ് കടത്തുന്നതും കൈകാര്യം ചെയ്യുന്നതും വകുപ്പിന്റെ ശ്രദ്ധയിൽ പെടുത്തുന്നവർക്ക് സർക്കാർ തക്ക പ്രതിഫലം നൽകുമെന്നും പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ പ്രദീപ് കുമാർ അറിയിച്ചു. ജില്ലാ കൺട്രോൾ റൂം നമ്പർ: 0487-2361237, 9447178060, 9496002868. താലൂക്ക്തല കൺട്രോൾ റൂം: തൃശൂർ- 0487-2327020, 9400069583, ഇരിങ്ങാലക്കുട- 0480-2832800, 9400069589, വടക്കാഞ്ചേരി- 04884-232407, 9400069585, വാടാനപ്പള്ളി- 0487-2290005, 9400069587 കൊടുങ്ങല്ലൂർ- 0480-28093390, 9400069591, തൃശൂർ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസ് - 0487-2362002, 9496002868, വെറ്റിലപ്പാറ എക്സൈസ് ഇൻസ്പെക്ടർ, എക്സൈസ് ചെക്ക് പോസ്റ്റ് - 0480-2769011, 9400069606.

date