Skip to main content

കാവൽ പദ്ധതി: സന്നദ്ധ സംഘടനകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

ജില്ലയിൽ കാവൽ പദ്ധതിയുടെ രണ്ടാം ഘട്ട പരിപാടിക്ക് സന്നദ്ധ സംഘടനകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചതായി ജില്ലാ ശിശുസംരക്ഷണ ഓഫീസർ അറിയിച്ചു. നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികൾക്ക് മനഃശാസ്ത്രപരമായ പരിരക്ഷയും പിന്തുണയും നൽകി സ്വഭാവ പരിവർത്തനം സാധ്യമാക്കി ശരിയായ സാമൂഹ്യ ജീവിതം നയിക്കാൻ പ്രാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ രണ്ടാം ഘട്ടം ബാംഗളൂർ നിംഹാൻസിന്റെ സഹകരണത്തോടെ സന്നദ്ധ സംഘടനകൾ മുഖേനയാണ് നടപ്പിലാക്കുന്നത്. ഫോൺ: 0487 236445.

date