Skip to main content

മത്സ്യ തൊഴിലാളികള്‍ക്ക് വസ്ത്രങ്ങള്‍ കൈമാറി

പ്രളയ മുന്‍കരുതല്‍ എന്ന നിലയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി കൊല്ലത്തുനിന്നും വള്ളങ്ങളുമായി പന്തളം എന്‍എസ്എസ് ഗേള്‍സ് ഹൈസ്‌കൂളില്‍ എത്തിയ മത്സ്യ തൊഴിലാളികള്‍ക്ക് വനം വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ. രാജു വസ്ത്രങ്ങള്‍ കൈമാറി. മത്സ്യ തൊഴിലാളി പ്രതിനിധിയായ അപ്പു വസ്ത്രങ്ങള്‍ ഏറ്റുവാങ്ങി. കുളനട റോട്ടറി ക്ലബിന്റെ നേതൃത്വത്തില്‍ എത്തിച്ച വസ്ത്രങ്ങളാണ് ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍ മന്ത്രി മത്സ്യതൊഴിലാളികള്‍ക്ക് കൈമാറിയത്.
പന്തളം റോട്ടറി ക്ലബ് പ്രസിഡന്റ് രാജീവ് വേണാട്, സെക്രട്ടറി ഷെമീം റാവുത്തര്‍, ഡയറക്ടര്‍മാരായ ഹരി ഭാവന, ദിലീപ് എന്നിവരുടെ നേതൃത്വത്തിലാണ് വസ്ത്രങ്ങള്‍ എത്തിച്ചത്. പന്തളം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ടി.കെ. സതി, അടൂര്‍ ആര്‍ഡിഒ എസ് ഹരികുമാര്‍, അടൂര്‍ തഹസില്‍ദാര്‍ ബീനാ എസ്. ഹനീഫ്, പന്തളം മുനിസിപ്പല്‍ അംഗങ്ങള്‍, കൊല്ലം ജില്ലയിലെ അഴീക്കല്‍, പുത്തന്‍തറ, നീണ്ടകര എന്നിവിടങ്ങളില്‍ നിന്നെത്തിയ മത്സ്യ തൊഴിലാളികള്‍, സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
 

date