വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം, കരട് വോട്ടര്‍പട്ടിക നാളെ(ആഗസ്റ്റ് 12)
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള 2020 ലെ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കരട് വോട്ടര്‍ പട്ടിക നാളെ(ആഗസ്റ്റ് 12) പ്രസിദ്ധീകരിക്കും. www.lsgelection.kerala.gov.in സൈറ്റില്‍ പട്ടിക പരിശോധിക്കാം. ഗ്രാമപഞ്ചായത്ത്, വില്ലേജ് ഓഫീസുകളിലും പട്ടിക നോക്കാം. ഭേദഗതികളോ ഒഴിവാക്കലുകളോ വരുത്തുന്നതിനും പേര് ഉള്‍പ്പെട്ടില്ലാത്തവര്‍ക്ക് പുതുതായി പേര് ചേര്‍ക്കുന്നതിനും വീണ്ടും അവസരം നല്‍കും. അക്ഷേപങ്ങളും അപേക്ഷകളും ആഗസ്റ്റ് 26 വരെ സമര്‍പ്പിക്കാം. ഹിയറിംഗും ഭേഭഗതിയും സെപ്തംബര്‍ 23 ന് പൂര്‍ത്തിയാക്കി അന്തിമ വോട്ടര്‍ പട്ടിക സെപ്തംബര്‍ 26 ന് പ്രസിദ്ധീകരിക്കും. www.lsgelection.kerala.gov.in സൈറ്റില്‍ പേര് ചേര്‍ക്കാം. അപേക്ഷിക്കുമ്പോള്‍ ലഭിക്കുന്ന ഹിയറിംഗ് നോട്ടീസില്‍ പറയുന്ന തീയതിയില്‍ യഥാര്‍ത്ഥ രേഖകളുമായി ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍(ഇ ആര്‍ ഒ) മുമ്പാകെ ഹാജരാക്കണം. ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും സെക്രട്ടറിയാണ് ഇ ആര്‍ ഒ. കോര്‍പ്പറേഷനില്‍ അഡീഷണല്‍ സെക്രട്ടറിയും.
(പി.ആര്‍.കെ നമ്പര്‍ 2147/2020)
- Log in to post comments